കൊല്ലശ്ശേരിൽ അന്നപൂർണേശ്വരി ഭദ്രകാളി ക്ഷേത്രം വേളോർവട്ടം ഒറ്റപ്പുന്ന പുതുമന ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു വടക്കുഭാഗത്തായി സ്ഥിതികൊള്ളുന്നു. പ്രധാന ദേവതകളായി അന്നപൂർണേശ്വരിയും കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭദ്രകാളി സങ്കല്പത്തിൽ ഭദ്രകാളിയും തുല്യപ്രാധാന്യത്തിൽ ആചരിക്കപ്പെടുന്ന ക്ഷേത്രത്തിൽ സർപ്പങ്ങൾക്കു മുഖ്യപ്രാധാന്യം കല്പിച്ചുവരുന്നു. കൂടാതെ ഐശ്വര്യയക്ഷി ഗന്ധർവന്മാരും ബ്രഹ്മരക്ഷസ്സും അറുകുല പ്രതിഷ്ഠകളും ഉണ്ട്. മകരമാസത്തിലെ അശ്വതി നക്ഷത്രം പ്രധാനമായി കലശവാർഷിക ഉത്സവം ആചരിക്കുന്നു. മീനം മേടം മാസങ്ങളിൽ സർപ്പങ്ങൾക്കു കളമെഴുത്തുപാട്ടും നടത്തപ്പെടുന്നു. എല്ലാ മലയാള മാസവും 20-ാം തീയതി തോറും നടതുറന്നു പൂജ നടത്തപ്പെടുന്നു.
Contact us: +91 9495034733, 9447958733
Whatsapp Number: +91 9495034733, 9447958733
ക്ഷേത്രോല്പത്തി:
വളരെക്കാലം മുൻപ് മലബാർ ദേശത്തുള്ള പുന്നശ്ശേരിയിൽ നിന്നും നീലകണ്ഠശർമ്മ എന്നൊരാൾ വൈക്കം ദേശത്തെ വെണ്ടിശ്ശേരിൽ വീട്ടിൽ നിന്നും വിവാഹം കഴിച്ചു. അവർക്ക് ജനിച്ച മകളെ ചേർത്തല പട്ടണക്കാടുള്ള ഒരു വീട്ടിൽ വിവാഹം ചെയ്തയച്ചു. അവർക്ക് ജനിച്ച മക്കളായ ഇത്തപണിക്കത്തി, നീലകണ്ഠൻ എന്ന രണ്ടുപേരിൽ നിന്നുമാണ് ക്ഷേത്രോല്പത്തിയുടെ ചരിത്രം തുടങ്ങുന്നത്. നീലകണ്ഠൻ പിന്നീട് പുന്നശ്ശേരി നീലകണ്ഠൻ എന്നറിയപ്പെട്ടു. നീലകണ്ഠൻ കൊടുങ്ങല്ലൂർ ഭദ്രകാളി ദേവിയെ തൻ്റെ ഉപാസന മൂർത്തിയായി സങ്കൽപ്പിച്ചു വിളക്ക് വെച്ചു ആചരിച്ചിരുന്നു.നീലകണ്ഠന്റെ കാലശേഷം ഇത്തപ്പണിക്കത്തിയുടെ ഏഴു മക്കളിൽ ഒരാളായ അച്ചാമ്മ ( ഷാപ്പിൽ അച്ചാമ്മ) നീലകണ്ഠൻ വീട്ടിൽ വിളക്ക് വെച്ചാരാധിച്ചിരുന്ന കൊടുങ്ങല്ലൂർ ദേവിയെ തന്റെ ഉപാസന മൂർത്തികളായ യക്ഷി ഗന്ധർവന്മാരോടൊപ്പം ഉപാസിക്കുവാൻ തുടങ്ങി. അക്കാലത്ത് അടിയന്തിര സദ്യ എന്ന പേരിൽ നടന്നിരുന്ന പൂജാവിധികൾ അച്ചാമ്മയുടെ പിൻ തലമുറയിലെ രാഷ്ട്രീയ സ്വാധീനത്താലും മറ്റു കാരണത്താലും മുടങ്ങുകയുണ്ടായി.
Read More >>
കലശവാർഷിക ഉത്സവത്തോടനുബന്ധിച്ചു വിശേഷാൽ തന്ത്രി മുഖ്യനാൽ നടത്തപ്പെടുന്ന ദർശന പ്രാധാന്യമുള്ള വലിയഗുരുതിയിൽ പങ്കെടുക്കുന്നത് ശത്രുദോഷങ്ങളകറ്റി ഭാഗ്യ ഐശ്വര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനു ഉത്തമമാകുന്നു.
ഉദ്ദിഷ്ടകാര്യ ലബ്ദ്ധ്യർത്ഥം ഭദ്രകാളി ദേവിയിങ്കൽ പുതിയകാവിലുള്ള ദമ്പതികൾ സമർപ്പിച്ച ഗോളക.
ക്ഷേത്രത്തിലെ പ്രധാന വഴിപാട് ഭഗവതിസേവയാകുന്നു. വിശേഷാൽ ദിനങ്ങളിൽ ഗണപതി ഹോമം ഭഗവതിസേവ എന്നിവ കൂടാതെ സർപ്പങ്ങൾക്കു നൂറും പാലും തളിച്ചുകൊടയും യക്ഷിഗന്ധർവന്മാർക് വിശേഷാൽ പൂജയും കഴിപ്പിക്കാൻ കഴിയും.
2022 സെപ്റ്റംബർ 2, 3 തീയതികളിൽ കേരളത്തിലെ പ്രഗത്ഭരായ ദൈവജ്ഞന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് ശ്രീനാഥ് ഒ.ജി. അവർകളുടെ മുഖ്യ കാർമികത്വത്തിൽ നടത്തിയ അഷ്ടമംഗല ദേവപ്രശ്നം.
2024 മേയ് മാസം 03 വെള്ളിയാഴ്ച , ദൈവജ്ഞൻ സെൽവരാജ് ഗണകൻ്റെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്രത്തിൽ വച്ചു നടത്തിയ ദേവപ്രശ്നം.
കൊല്ലശ്ശേരിൽ അന്നപൂർണേശ്വരി ഭദ്രകാളി ക്ഷേത്രം,
പുതുമന ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു വടക്കു പടിഞ്ഞാറു വശം,
വേളോർവട്ടം - ഒറ്റപ്പുന്ന,
ചേർത്തല
ആലപ്പുഴ